Tuesday, March 17, 2026

ബി.സി. കൺസർവേറ്റീവ് നേതൃത്വമത്സരം: പീറ്റർ മിലോബാർ രംഗത്ത്

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കൺസർവേറ്റീവ് പാർട്ടി നേതൃത്വമത്സരത്തിൽ രംഗത്തിറങ്ങി പാർട്ടി സാമ്പത്തിക വിമർശകനായ പീറ്റർ മിലോബാർ. ഇതോടെ ഈ ആഴ്ച മത്സരരംഗത്തേക്ക് വരുന്ന മൂന്നാമത്തെ പാർട്ടി അംഗമാണ് പീറ്റർ മിലോബാർ. രാഷ്ട്രീയ നിരൂപക കരോലിൻ എലിയറ്റ്, ഗോർഡൻ കാംബെല്ലിന്‍റെ ബി.സി. ലിബറൽ സർക്കാരിലെ മുൻ മന്ത്രിയായിരുന്ന ഇയാൻ ബ്ലാക്ക് എന്നിവരും പുതിയ സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. ബി.സി. കൺസർവേറ്റീവ് എം.എൽ.എ ഷെൽഡൺ ക്ലെയർ, സംരംഭകനായ യൂറി ഫുൾമർ, റോസ്‌ലാൻഡ് കോൺട്രാക്ടർ വാറൻ ഹാം എന്നിവരും കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ ജോൺ റുസ്റ്റാഡിന് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള മത്സരരംഗത്തുണ്ട്.

അതേസമയം നേതൃത്വ മത്സരത്തിനുള്ള നിയമങ്ങൾ ബി സി കൺസർവേറ്റീവ് പാർട്ടി പുറത്തിറക്കി. അതിൽ മത്സരാർത്ഥികൾക്ക് 115,000 ഡോളർ ഫീസ് ഉൾപ്പെടുന്നു. മെയ് അവസാനം പ്രഖ്യാപിക്കപ്പെടുന്ന അന്തിമ വിജയിയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞയിൽ അവർ ഒപ്പിടണം. പ്രിഫഷണൽ ബാലറ്റ് സമ്പ്രദായം അനുസരിച്ച് വോട്ടുചെയ്യൽ മെയ് 9 മുതൽ മെയ് 30 വരെ നടക്കും. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 15 ആണ്. നേതൃത്വമത്സര നിയമങ്ങൾ ലംഘിച്ചാൽ സ്ഥാനാർത്ഥികൾ റീഫണ്ട് ചെയ്യാവുന്ന 20,000 ഡോളർ “കംപ്ലയൻസ് ഡെപ്പോസിറ്റ്” നൽകേണ്ടിവരും. കൂടാതെ ഓരോ നിയമലംഘനത്തിനും 75,000 ഡോളർ വരെ പിഴയും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!