ഓട്ടവ : മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം പോർട്ടർ എയർലൈൻസും ഫ്ലൈറ്റ് ഡിസ്‌പാച്ചേഴ്‌സിനെ പ്രതിനിധീകരിക്കുന്ന യൂണിയനും പുതിയ താൽക്കാലിക കരാറിലെത്തി. ചർച്ചകളെ സഹായിക്കുന്നതിനായി ഫെഡറൽ മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സർവീസ് രംഗത്ത് എത്തിയ ശേഷമാണ് ഇരുപക്ഷവും കരാറിലെത്തിയത്. അടുത്ത ദിവസം കരാർ അംഗീകരിക്കുന്നതിനായി യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്യുമെന്ന് കനേഡിയൻ എയർലൈൻ ഡിസ്‌പാച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മാർക്ക് യെസോവിച്ച് അറിയിച്ചു.

ഡിസംബറിൽ, പോർട്ടർ എയർലൈനിലെ 35 ഫ്ലൈറ്റ് ഡിസ്‌പാച്ചേഴ്‌സ് പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പോർട്ടർ എയർലൈൻസ് ഡിസ്‌പാച്ചേഴ്‌സിനോട് നീതി കാണിക്കുന്നില്ലെന്നും പണിമുടക്കുണ്ടായാൽ യൂണിയൻ അംഗങ്ങൾക്ക് പകരം ജോലി ചെയ്യാൻ ജീവനക്കാരെ എയർലൈൻ പരിശീലിപ്പിക്കുന്നുണ്ടെന്നും യൂണിയൻ വക്താവ് ആരോപിച്ചിരുന്നു.
