പി പി ചെറിയാൻ
ഹ്യൂസ്റ്റൺ : മലങ്കര മാർത്തോമാ സഭയിലെ സീനിയർ പട്ടകാരനും ഓതറ എബനേസർ മാർത്തോമാ ചർച്ച് അംഗവും ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ മുൻ വികാരിയുമായ റവ. ഡോ. ടി. ജെ. തോമസ് (80) നിര്യാതനായി. 1975 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റവ. ഡോ. ടി. ജെ. തോമസിന്റെ നിര്യാണത്തിൽ ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി. യേശുക്രിസ്തുവിലുള്ള പ്രത്യാശയിലും ഉയിർപ്പിൻ്റെ വാഗ്ദാനത്തിലും വിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഇടവകയും പങ്കുചേരുന്നതായി സഭ അറിയിച്ചു.
