സിനിമയുടെ കഥകളിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ് ‘ബേബി ഗേൾ എന്ന ചിത്രം. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കേവലം ഒരാഴ്ച മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്. ഈ കുഞ്ഞിനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഒരു ഇമോഷണൽ ഫാമിലി ത്രില്ലർ സിനിമയാണ് ‘ബേബി ഗേൾ’. ഗരുഡൻ്റെ മികച്ച വിജയത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നിരവധി വിജയചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ബോബി സഞ്ജയ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു. നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലിജോ മോൾ ആണ് നായിക. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലിജോമോളിൻ്റെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ജനുവരി 23 ന് ചിത്രം പ്രദർശനത്തിനെത്തും. കൊച്ചി ലുലു മാളിൽ വലിയ ജനപങ്കാളിത്തത്തോടെ അഭി നേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെ ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കും വിധത്തിൽ പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നതെന്ന് ട്രെയ്ലറിൽക്കൂടി മനസ്സിലാക്കാൻ കഴിയും. വൻ വിജയം സ്വന്തമാക്കിയ ‘സർവ്വംമായ’ എന്ന ചിത്രത്തിനു ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ശ്രദ്ധ നേടുന്നു.

അഭിമന്യു തിലകൻ, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി, നന്ദു ശ്രീജിത്ത് രവി, കിച്ചു ടെല്ലസ്, അശ്വന്ത്ലാൽ, ജോസൂട്ടി,,അതിഥി രവി , പ്രേംപ്രകാശ്, മേജർ രവി, ആൽഫി പഞ്ഞിക്കാരൻ, ഷാബു പ്രൗദിൻ, മൈഥിലി നായർ, എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. സംഗീതം: സാം സി.എസ്, ഛായാഗ്രഹണം:ഫയസ് സിദ്ദിഖ്, എഡിറ്റിംഗ്: ഷൈജിത്ത് കുമാരൻ, കലാ സംവിധാനം: അനീസ് നാടോടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, കോ – പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പ്യാല, കോസ്റ്റ്യൂം ഡിസൈൻ: മെൽവി, മേക്കപ്പ്: റഷീദ് അഹമ്മദ്, സ്റ്റിൽസ്: പ്രേം ലാൽപട്ടാഴി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്: പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. തിരുവനന്തപുര ത്തും, കൊച്ചിയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ: വാഴൂർ ജോസ്.
