Tuesday, March 3, 2026

ഇനി കീറിമുറിക്കാതെ ബ്രെയിൻ സർജറി; ഗാമ നൈഫുമായി വിനിപെഗ്

വിനിപെഗ് : തലച്ചോറിലെ ട്യൂമറുകളും മറ്റ് തകരാറുകളും കീറിമുറിക്കാതെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ സഹായിക്കുന്ന ഗാമ നൈഫ് സംവിധാനവുമായി വിനിപെഗ്. ‘എലെക്ത എസ്പ്രിറ്റ്’ (Elekta Esprit) എന്ന അത്യാധുനിക ഗാമ നൈഫ് സംവിധാനം വിനിപെഗ് ഹെൽത്ത് സയൻസസ് സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ശസ്ത്രക്രിയയ്ക്ക് പകരം 192 ഗാമ റേഡിയേഷൻ കിരണങ്ങൾ ട്യൂമറുകളിൽ മാത്രം കേന്ദ്രീകരിച്ച് നശിപ്പിക്കുന്ന രീതിയാണിത്. വേദനയില്ലാത്തതും രക്തസ്രാവമില്ലാത്തതുമായ ഈ ചികിത്സയ്ക്ക് ശേഷം രോഗികൾക്ക് ഒരു മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് മടങ്ങാമെന്നതും ഇതി​ന്റെ പ്രത്യേകതയാണ്. അത്യാധുനികമായ ഈ സൗകര്യം മാനിറ്റോബയിലെ ആരോഗ്യമേഖലയിൽ വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഉസോമ അസഗ്വാര വ്യക്തമാക്കി.

ഏകദേശം 32 ലക്ഷം ഡോളർ ചിലവിൽ സ്ഥാപിച്ച ഈ ഉപകരണം വഴി ഇതിനോടകം അയ്യായിരത്തോളം രോഗികൾക്ക് ചികിത്സ നൽകിക്കഴിഞ്ഞു. പഴയ പതിപ്പുകളെ അപേക്ഷിച്ച് വലിയ ട്യൂമറുകൾ ചികിത്സിക്കാനും ബിൽറ്റ്-ഇൻ സിടി സ്കാനിങ് വഴി ചികിത്സാ സമയം കുറയ്ക്കാനും പുതിയ മെഷീന് സാധിക്കും. മാനിറ്റോബയിലെ മൊത്തം ബ്രെയിൻ സർജറികളിൽ നാലിലൊന്ന് ഇപ്പോൾ ഗാമ നൈഫ് വഴിയാണ് നടക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!