Wednesday, March 4, 2026

സൗത്ത് ഏഷ്യൻ സമൂഹത്തിന് നേരെ അക്രമം; ഫെഡറൽ ഇടപെടൽ ആവശ്യപ്പെട്ട് സറെ മേയർ

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ സൗത്ത് ഏഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീഷണിപ്പെടുത്തലുകളും അക്രമങ്ങളും തടയാൻ ഫെഡറൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സറെ മേയർ ബ്രെൻഡ ലോക്ക്. രാജ്യവ്യാപകമായി വർധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങൾ നേരിടാൻ ഒരു ‘നാഷണൽ എക്സ്റ്റോർഷൻ കമ്മീഷണറെ’ നിയമിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നവംബർ അവസാനം മുതൽ അക്രമസംഭവങ്ങൾ വർധിച്ചുവരികയാണെന്നും ശക്തമായ നീക്കത്തിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ കഴിയൂ എന്നും അവർ വ്യക്തമാക്കി.

ജനുവരിയിലെ ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ മാത്രം സറെയിൽ 36-ഓളം ഭീഷണിപ്പെടുത്തൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എട്ട് സംഭവങ്ങളിൽ വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നേരെ വെടിവയ്പുണ്ടായി. നിലവിലെ നിയമങ്ങൾ ഇത്ര വലിയ തോതിലുള്ള അക്രമങ്ങളെ തടയാൻ പര്യാപ്തമല്ലെന്ന് മേയർ ചൂണ്ടിക്കാട്ടി. ക്രിമിനൽ നിയമങ്ങളിലും ഇമിഗ്രേഷൻ സംവിധാനങ്ങളിലുമുള്ള പോരായ്മകൾ പരിഹരിക്കാൻ പുതിയ കമ്മീഷണർക്ക് അധികാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം ബിസി, ആൽബർട്ട, ഒന്റാരിയോ എന്നിവിടങ്ങളിൽ പ്രതികൾക്കായി പൊലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്. കാനഡ ബോർഡർ സർവീസസ് ഏജൻസിയുമായി ചേർന്ന് 100-ലധികം വിദേശ പൗരന്മാരുടെ രേഖകൾ അധികൃതർ പരിശോധിച്ചുവരികയാണ്. ഇതിൽ ഉൾപ്പെട്ട ഒൻപത് പേരെ ഇതിനോടകം നാടുകടത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ കേസുകളിൽ ഇതുവരെ ഏഴ് പേർക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!