Thursday, March 19, 2026

‘ആൽബർട്ട ക്ലിപ്പർ’: ടൊറന്റോയിലും പരിസരപ്രദേശങ്ങളിലും യെല്ലോ അലർട്ട്

ടൊറന്റോ : ന​ഗരത്തിൽ ഇന്ന് കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. ‘ആൽബർട്ട ക്ലിപ്പർ’ പ്രതിഭാസം മൂലം നഗരത്തിലും മിസ്സിസാഗ, യോർക്ക്, ദുർഹം മേഖലകളിലും പത്ത് സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാവിലെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച വൈകുന്നേരം വരെ തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.

കടുത്ത തണുപ്പിനിടെയെത്തുന്ന മഞ്ഞുവീഴ്ച റോഡുകളിൽ ദൃശ്യപരത കുറയാൻ കാരണമായേക്കാം. നിലവിൽ സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രയിൽ കാലതാമസത്തിന് സാധ്യതയുണ്ട്. അതേസമയം, നഗരത്തിലെ ജലാശയങ്ങളിലെ ഐസ് പാളികൾ സുരക്ഷിതമല്ലെന്നും അതിൽ ഇറങ്ങുന്നത് അപകടമാണെന്നും ടൊറന്റോ പൊലീസ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയോടെ താപനില മൈനസ് 11 ഡിഗ്രി വരെ താഴാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും കഠിനമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!