Thursday, March 19, 2026

ദീപക്കിന്റെ മരണം; ഷിംജിത മുസ്‌തഫ അറസ്റ്റിൽ, പിടിയിലായത് വടകരയിലെ ബന്ധുവീട്ടിൽ നിന്ന്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്‌തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരും. പ്രതിയെ സ്റ്റേഷനിലേയ്ക്ക് എത്തിക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഷിംജിതയെ സ്റ്റേഷനിലേയ്ക്ക് എത്തിച്ചത്. കുന്ദമംഗലം കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയ കേസില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തി പരിശോധന നടത്തേണ്ടതായുമുണ്ട്. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജി നാളെ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!