Sunday, March 15, 2026

കത്തിക്കയറി സ്വര്‍ണവില; പവന് 1,13520 രൂപ

സംസ്ഥാനത്ത് നേരിയ ഇറക്കത്തിന് പിന്നാലെ കത്തിക്കയറി സ്വര്‍ണവില. സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. പവന് 3,650 രൂപ കൂടി 1,13520 രൂപയിലെത്തി. അതേസമയം ഗ്രാമിന് 460 രൂപ ഉയര്‍ന്ന് 14,190 രൂപയുമായി.

ഇന്നലെ മൂന്ന് തവണ ഉയര്‍ന്നതിന് ശേഷം സ്വര്‍ണവില വൈകിട്ട് താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളറിന് മുകളിലെത്തി. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണമായത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!