Thursday, March 19, 2026

ലോക കേരള സഭയിലേക്ക് അമേരിക്കയിൽ നിന്നും മിലി ഫിലിപ്പിനെ തിരഞ്ഞെടുത്തു

ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള പ്രവാസികളെ കേരളത്തിന്റെ വികസന പ്രക്രിയയിൽ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽ നിന്നും മിലി ഫിലിപ്പിനെ തിരഞ്ഞെടുത്തു. ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

അമേരിക്കൻ മലയാളി സമൂഹത്തിലെ സാംസ്കാരിക-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമാണ് മിലി ഫിലിപ്പ്. പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ (FOKANA) 2024-26 കാലയളവിലെ അസോസിയേറ്റ് ട്രഷററായി അവർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ, 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAGP) വിമൻസ് ഫോറം ചെയർപേഴ്‌സൺ കൂടിയാണവർ.

അധ്യാപിക എന്നതിലുപരി മികച്ച നർത്തകിയും എഴുത്തുകാരിയും വാഗ്മിയുമായ മിലി ഫിലിപ്പിന്റെ ‘സ്വപ്നസാരംഗി’ എന്ന കഥാ-കവിതാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ വെസ്റ്റ് ചെസ്റ്റർ സ്കൂൾ സിസ്റ്റത്തിൽ അധ്യാപികയായി ജോലി ചെയ്യുന്ന അവർ, കവിതകളിലൂടെ ആനുകാലിക വിഷയങ്ങളിൽ പ്രതികരിക്കുകയും സാമൂഹിക ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ്. ഫിലിപ്പ് ജോൺ ആണ് ഭർത്താവ്. ഷിശീര, നിവെദ് എന്നിവർ മക്കളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!