Saturday, January 31, 2026

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കണം: ഡഗ് ഫോർഡ്

ടൊറൻ്റോ : ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഫെഡറൽ ഗവൺമെൻ്റിന്‍റെ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കണമെന്ന് കനേഡിയൻ പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കുറഞ്ഞ താരിഫ് നിരക്കിൽ കാനഡയിലേക്ക് 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ വരെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഫെഡറൽ കരാർ ഒൻ്റാരിയോയിലെ വാഹന നിർമ്മാണ മേഖലയേയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും ക്വീൻസ് പാർക്കിൽ നടന്ന പത്രസമ്മേളനത്തിൽ ഫോർഡ് ആരോപിച്ചു.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കുക, കനേഡിയൻ വാഹനനിർമ്മാതാക്കളെ പിന്തുണയ്ക്കുക, ഫോർഡ് അഭ്യർത്ഥിച്ചു. ആഭ്യന്തര വാഹന മേഖലയിൽ പരസ്പര നിക്ഷേപം ഉറപ്പുനൽകാതെ ഈ കരാർ ചൈനീസ് വാഹന നിർമ്മാതാക്കൾക്ക് കാനഡയിൽ കാലുറപ്പിക്കാൻ സഹായിക്കുമെന്നും ഫോർഡ് പറയുന്നു. കാനഡയുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള തീരുവയിൽ ഇളവ് നൽകുന്നതിന് പകരമായി, വർഷം തോറും 50,000 ചൈനീസ് വൈദ്യുത വാഹനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് അനുവാദം നൽകുന്ന കരാറിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഒപ്പിട്ടത്.

ചൈനീസ് വാഹനങ്ങളുടെ വരവ് കാനഡയുടെ സ്വന്തം ഉൽപ്പാദന ശൃംഖലയെ തകർക്കുമെന്ന് വാഹന നിർമ്മാണ അസോസിയേഷൻ ഭാരവാഹികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ പ്രധാനമന്ത്രിയുമായും മറ്റ് പ്രവിശ്യാ പ്രീമിയർമാരുമായും നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് ഡഗ് ഫോർഡ് അറിയിച്ചു. ചൈനീസ് വാഹനങ്ങൾ കാനഡയുടെ സുരക്ഷയ്ക്കും വ്യാപാര ബന്ധങ്ങൾക്കും ഭീഷണിയാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!