മൺട്രിയോൾ : അതിശൈത്യ കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും കാരണം മൺട്രിയോൾ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രിയിൽ 2 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടായി. വ്യാഴാഴ്ച രാവിലെ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. കൂടാതെ രാവിലെ മണിക്കൂറിൽ 40 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.

തെക്കൻ, മധ്യ കെബെക്കിൽ വ്യാഴാഴ്ച മുഴുവൻ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, പ്രവിശ്യയുടെ തെക്കൻ, മധ്യ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതിവേഗം മഞ്ഞുവീഴ്ച അഞ്ച് സെന്റീമീറ്ററിൽ കൂടുതൽ എത്താമെന്നും അപകടകരമായ യാത്രാ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. വെള്ളിയാഴ്ച മൈനസ് 8 ഡിഗ്രി സെൽഷ്യസും കാറ്റിനും സാധ്യതയുണ്ട്. രാത്രി താപനില മൈനസ് 23 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ശനിയാഴ്ചയും അതിശൈത്യ കാലാവസ്ഥാ തുടരും. പകൽ സമയത്ത് ഉയർന്ന താപനില മൈനസ് 16 ഡിഗ്രി സെൽഷ്യസിനടുത്തായിരിക്കും. ഞായറാഴ്ച പകൽ താപനില മൈനസ് 16 ഡിഗ്രി സെൽഷ്യസായിരിക്കും. രാത്രി താപനില ശനിയാഴ്ച രാത്രി മൈനസ് 22 ഡിഗ്രി സെൽഷ്യസിലേക്കും ഞായറാഴ്ച മൈനസ് 16 ഡിഗ്രി സെൽഷ്യസിലേക്കും താഴും.
