ജീമോൻ റാന്നി
സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ “പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്ക” പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. യുഎസിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്നതിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

മാത്യു ജോർജ് – ഷിക്കാഗോ (പ്രസിഡൻ്റ്), കോശി സ്കറിയ – സാൻഫ്രാൻസിസ്‌കോ (വൈസ് പ്രസിഡൻ്റ്), ഏബ്രഹാം ജോർജ് – അലബാമ (സെക്രട്ടറി), അനിൽ ജോസഫ് മാത്യു – സാൻഫ്രാൻസിസ്‌കോ (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വർഗീസ് ജോർജ് (അറ്റ്ലാന്‍റ), വർഗീസ് അലക്സാണ്ടർ മാത്യു (ഷോണി കാൻസസ്), സാറാമ്മ ജോൺ മാത്യു (ഹ്യൂസ്റ്റൺ) എന്നിവരെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് : മാത്യു ജോർജ് – 630 865 4118, ഏബ്രഹാം ജോർജ് – 334 275 1106, അനിൽ ജോസഫ് മാത്യു – 209 624 6555.
