ഓട്ടവ : സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് ഓർഗാനിക് ചിയ സീഡ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഒൻ്റാരിയോ, ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, സസ്കാച്വാൻ എന്നീ പ്രവിശ്യകളിൽ വിറ്റഴിച്ച ലെഫ്റ്റ് കോസ്റ്റ് നാച്ചുറൽസ് ബ്രാൻഡിലെ 900 ഗ്രാം പായ്ക്കറ്റുകളിൽ വിൽക്കുന്ന ഓർഗാനിക് ചിയ സീഡാണ് തിരിച്ചുവിളിച്ചു ഉൽപ്പന്നം. ബാധിച്ച ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ 625691 21034 9 എന്ന യൂണിവേഴ്സൽ പ്രൊഡക്റ്റ് കോഡ് (UPC) ശ്രദ്ധിക്കണം.

എന്നാൽ, ഓർഗാനിക് ചിയ സീഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കാനഡയിൽ ഇതുവരെ ആർക്കും അണുബാധയുണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുത്. ഉപഭോക്താക്കൾ ഈ ഓർഗാനിക് ചിയ സീഡുകൾ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
