ലൊസാഞ്ചലസ്: 98ാമത് ഓസ്കർ നാമനിർദേശത്തിൽ മുന്നോട്ട് കുതിച്ച് മ്യൂസിക്കൽ–വാംപയർ ചിത്രം ‘സിന്നേഴ്സും’ അമേരിക്കൻ ടേബിൾ ടെന്നീസ് താരം മാർട്ടി റെയ്‌സ്മാന്റെ ജീവിത കഥ പറഞ്ഞ ‘മാർട്ടി സുപ്രീമും’. മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നിങ്ങനെ മിക്ക വിഭാഗങ്ങളിലും ഈ ചിത്രങ്ങള്‍ മത്സരിക്കുന്നു. വിദേശഭാഷ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ പ്രതീക്ഷയായിരുന്ന ‘ഹോംബൗണ്ടി’ ന് സ്ഥാനം ലഭിക്കാത്തത് നിരാശയായി. യോവക്കീം ട്രയർ സംവിധാനം ചെയ്ത നോർവെ ചിത്രം സെന്റിമെന്റൽ വാല്യു ഒൻപത് നോമിനേഷനുകളുമായി ഹോളിവുഡ് ചിത്രങ്ങൾക്കൊപ്പം മുന്നോട്ടേക്ക് കുതിക്കുകയാണ്. മികച്ച നടൻമാരാകാനുള്ള മത്സരത്തിലാണ് തിമൊത്തി ഷാലമിയും ലിയനാർഡോ കാപ്രിയോയും. മികച്ച സംവിധായകരാകാൻ സിന്നേഴ്സിലൂടെ റയാൻ കൂഗറും വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന സിനിമയിലൂടെ പോൾ തോമസ് ആൻഡേഴ്സും മുൻനിരയിലുണ്ട്. ഈ വർഷം മുതൽ കാസ്റ്റിങ് എന്ന വിഭാഗത്തിനും പുരസ്‌കാരമുണ്ട്. താരങ്ങളായ ഡാനിയൽ ബ്രൂക്സും ലൂവിസ് പോൾമെന്നും ചേർന്നാണ് നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്.
നാമനിർദേശ പട്ടികകളുടെ പൂർണരൂപം
മികച്ച നടൻ
തിമൊത്തി ഷാലമി (മാർട്ടി സുപ്രീം)
ലിയനാർഡോ ഡി കാപ്രിയോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ഈഥൻ ഹോക്ക് (ബ്ലൂ മൂൺ)
മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്)
വാഗ്നെർ മൗറ ( ദ് സീക്രട്ട് ഏജന്റ്)

മികച്ച നടി
ജെസി ബക്ലി (ഹാംനെറ്റ്)
റോസ് ബേൺ (ഇഫ് ഐ ഹാഡ് ലെഗ്സ് ഐ കിക്ക് യു)
കെറ്റ് ഹഡ്സൺ (സോങ് സങ് ബ്ലു)
എമ്മ സ്റ്റോൺ (ബുഗോണിയ)
റിനാഡ റൈൻസ്വെ (സെന്റിമെന്റൽ വാല്യൂ)
മികച്ച സംവിധായകൻ
ക്ലോയി ഷാവോ (ഹാംനെറ്റ്)
ജോഷ് സാഫ്ഡി (മാര്‍ട്ടി സുപ്രീം)
പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
യോവക്കീം ട്രയർ (സെന്റിമെന്റൽ വാല്യു)
റയാൻ കൂഗർ (സിന്നേഴ്സ്)

മികച്ച സിനിമ
ബുഗോണിയ
മാർട്ടി സുപ്രീം
വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ദ് സീക്രട്ട് ഏജന്റ്
സെന്റിമെന്റൽ വാല്യുഎഫ് വൺ
ഫ്രാങ്കെൻസ്റ്റൈൻ
ഹാംനെറ്റ്
സിന്നേഴ്സ്
ട്രെയിൻ ഡ്രീംസ്
മികച്ച സഹനടി
എയ്മി മാഡിഗൻ (വെപ്പൻസ്)
വുൻമി മൊസാകു (സിന്നേഴ്സ്)
ടിയാന ടെയ‌്‌ലർ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)എൽ ഫാനിങ് (സെന്റിമെന്റൽ വാല്യു)
ഇന്‍ഗ ഇബ്സ്ഡോട്ടർ ലില്ലാസ് (സെന്റിമെന്റൽ വാല്യു)
മികച്ച സഹനടൻ
ഡെൽറോയ് ലിൻഡോ (സിന്നേഴ്സ്)
ഷോൺ പെൻ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
സ്റ്റെല്ലൻ സ്കാർസ്ഗാർഡ് (സെന്റിമെന്റൽ വാല്യു)
ബെനീസിയോ ഡെൽ ടോറോ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ജേക്കബ് എലോർഡി (ഫ്രാങ്കൻസ്റ്റൈൻ)
