ഹാലിഫാക്സ് : കനത്ത മഞ്ഞുവീഴ്ചയിൽ റോഡുകൾ മഞ്ഞുമൂടിയതോടെ മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും നിരവധി സ്കൂളുകൾക്ക് അവധി നൽകി. കൂടാതെ ബസ് സർവീസുകൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.
നോവസ്കോഷ
ട്രൈ-കൗണ്ടി റീജനൽ സെന്‍റർ ഫോർ എഡ്യൂക്കേഷൻ
റോഡിന്‍റെ മോശം അവസ്ഥയും തുടർച്ചയായ ശുചീകരണവും കാരണം, ഡിഗ്ബി കൗണ്ടിയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി നൽകി. എന്നാൽ, യാർമൗത്ത്, ഷെൽബേൺ കൗണ്ടി സ്കൂളുകൾ തുറക്കും.
അന്നാപൊളിസ് വാലി റീജനൽ സെന്‍റർ ഫോർ എഡ്യൂക്കേഷൻ
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റോഡിന്‍റെ അവസ്ഥയ്ക്ക് അനുസരിച്ച് സ്കൂൾ ബസുകൾ സർവീസ് നടത്തും.

സൗത്ത് ഷോർ റീജനൽ സെന്‍റർ ഫോർ എഡ്യൂക്കേഷൻ
ലുനെൻബർഗ്, ക്യൂൻസ് കൗണ്ടികൾ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധിയാണ്. ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും.
ചിഗ്നെക്റ്റോ-സെൻട്രൽ റീജനൽ സെന്‍റർ ഫോർ എഡ്യൂക്കേഷൻ
കോൾചെസ്റ്റർ കൗണ്ടിയും കംബർലാൻഡ് കൗണ്ടിയിലെ ഭൂരിഭാഗം സ്കൂളുകളിലും രണ്ട് മണിക്കൂർ വൈകിയായിരിക്കും ക്ലാസ് തുടങ്ങുക. ഓഫീസും വർക്ക്‌സൈറ്റുകളും പ്രവർത്തിക്കും. അഡ്വക്കേറ്റ് ഡിസ്ട്രിക്റ്റ്, പാർസ്ബോറോ റീജനൽ എലിമെന്‍ററി, പാർസ്ബോറോ റീജനൽ ഹൈ, റിവർ ഹെബർട്ട് സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.
സ്ട്രെയിറ്റ് റീജനൽ സെന്‍റർ ഫോർ എഡ്യൂക്കേഷൻ
കാലാവസ്ഥ മോശമാകുമെന്ന് പ്രവചനമുള്ളതിനാൽ ബേവ്യൂ എഡ്യൂക്കേഷൻ സെന്‍റർ, കെയ്പ് ബ്രെറ്റൺ ഹൈലാൻഡ്സ് എഡ്യൂക്കേഷൻ സെന്‍റർ/അക്കാദമി, ഡാൽബ്രേ അക്കാദമി, ഇൻവെർനെസ് എഡ്യൂക്കേഷൻ സെന്‍റർ/അക്കാദമി, പ്ലസന്റ് ബേ സ്കൂൾ, വൈക്കോകോമാഗ് എഡ്യൂക്കേഷൻ സെന്‍റർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉച്ചക്ക് ഒരു മണി വരെ മാത്രമേ ക്ലാസ് ഉണ്ടായിരിക്കൂ.
കെയ്പ് ബ്രെറ്റൺ-വിക്ടോറിയ റീജനൽ സെന്‍റർ ഫോർ എഡ്യൂക്കേഷൻ
ബാഡ്ഡെക്ക് അക്കാദമി, മിഡിൽ റിവർ സ്കൂൾ എന്നിവ മോശം കാലാവസ്ഥയെത്തുടർന്ന് രണ്ട് മണിക്കൂർ നേരത്തെ അടയ്ക്കും.
എക്കോൾ അക്കാഡിയൻ ഡി ട്രൂറോ, എക്കോൾ ബെല്ലെ-ബെയ് എന്നീ സ്കൂളുകൾ രണ്ട് മണിക്കൂർ വൈകി മാത്രമായിരിക്കും തുറക്കുക. കംബർലാൻഡ് കാമ്പസും ട്രൂറോ കാമ്പസും രാവിലെ 10:30 മാത്രമായിരിക്കും തുറക്കുക.

ന്യൂബ്രൺസ്വിക്
ആംഗ്ലോഫോൺ സൗത്ത് സ്കൂൾ ഡിസ്ട്രിക്റ്റ്
സെൻ്റ് സ്റ്റീഫൻ എഡ്യൂക്കേഷൻ സെന്‍റർ, സെൻ്റ് ജോൺ എഡ്യൂക്കേഷൻ സെന്‍റർ, ഹാംപ്ടൺ എഡ്യൂക്കേഷൻ സെന്‍റർ എന്നിവിടങ്ങളിലെ എല്ലാ ബസുകളും ഒരു മണിക്കൂർ വൈകി ആയിരിക്കും സർവീസ് ആരംഭിക്കുക. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബെല്ലെയ്‌സിൽ റീജനൽ ഹൈസ്‌കൂൾ, ഹാംപ്ടൺ എലിമെന്‍ററി സ്‌കൂൾ, അപ്പോഹാക്കി എലിമെന്‍ററി സ്‌കൂൾ, നോർട്ടൺ എലിമെന്‍ററി സ്‌കൂൾ, സസെക്‌സ് കോർണർ എലിമെന്‍ററി സ്‌കൂൾ, സസെക്‌സ് എലിമെന്‍ററി സ്‌കൂൾ, സസെക്‌സ് മിഡിൽ സ്‌കൂൾ, സസെക്‌സ് റീജനൽ ഹൈസ്‌കൂൾ, ഡോ. എ. ടി. ലെതർബാരോ പ്രൈമറി സ്‌കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കും.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പി.ഇ.ഐയിൽ സ്‌കൂളുകൾക്ക് അവധിയില്ല.
