Friday, September 25, 2026

‘ഞങ്ങളുടെ സൈനികർ മുൻനിരയിൽ തന്നെയുണ്ടായിരുന്നു’ട്രംപിന് മറുപടി നൽകി കാനഡ മന്ത്രിമാർ

കെബെക്ക്‌ സിറ്റി: അഫ്ഗാൻ യുദ്ധത്തിൽ നാറ്റോസഖ്യകക്ഷികൾ മുൻനിരയിൽ നിന്ന് മാറി നിന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ കാനഡ. കനേഡിയൻ സൈനികർ വലിയ ത്യാഗങ്ങളാണ് അനുഷ്ഠിച്ചതെന്നും ട്രംപിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കനേഡിയൻ മന്ത്രിമാർ വ്യക്തമാക്കി.
കനേഡിയൻ സൈനികർ അഫ്ഗാനിസ്ഥാനിൽ വലിയ ത്യാഗങ്ങൾ ചെയ്തുവെന്ന് ലോകത്തിനറിയാമെന്നും ട്രംപിന്റെ വാക്കുകൾ തെറ്റാണെന്ന് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണെന്നും സാംസ്‌കാരിക മന്ത്രി മാർക്ക്‌ മില്ലർ പറഞ്ഞു. തങ്ങൾ പിന്നിൽ മാറി നിന്നിട്ടില്ലെന്നും സഖ്യകക്ഷികൾക്കൊപ്പം മുൻനിരയിൽ തോളോട് തോൾ ചേർന്നാണ് പോരാടിയതെന്നും കാണ്ഡഹാറിലെ പോരാട്ടങ്ങൾക്ക് കനേഡിയൻ സൈനികരാണ് നേതൃത്വം നൽകിയതെന്നും പ്രതിരോധമന്ത്രി ഡേവിഡ് മക്ഗിൻ്റി വ്യക്തമാക്കി. തങ്ങളുടെ സൈന്യത്തിന്റെ കരുത്ത് മനസ്സിലാക്കാൻ മറ്റാരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അവർ ചെയ്തത് എന്താണെന്ന് ലോകത്തിന് മുഴുവൻ അറിയാമെന്നുമായിരുന്നു ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ അഭിപ്രായപ്പെട്ടത്‌.

2001 മുതൽ 2014 വരെ ഏകദേശം 40,000 കനേഡിയൻ സൈനികരാണ്‌ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചത്‌. ഈ ദൗത്യത്തിനിടെ 158 കനേഡിയൻ സൈനികർക്ക് ജീവൻ നഷ്ടമായി.കാനഡയിലെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും ട്രംപിന്റെ നിലപാടിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. കൊല്ലപ്പെട്ട സൈനികരുടെ പട്ടിക പരിശോധിക്കാൻ അമേരിക്കൻ അംബാസഡറെ അവർ പാർലമെന്റിലേക്ക് ക്ഷണിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!