Tuesday, March 17, 2026

ഇരട്ടി പ്രഹരം: മാരിടൈംസിൽ പെട്രോൾ-ഡീസൽ വില വർധിച്ചു

ഹാലിഫാക്സ് : മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും തുടർച്ചയായി രണ്ടാം ആഴ്ചയും പെട്രോൾ-ഡീസൽ വില വർധിച്ചു.

നോവസ്കോഷ

പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സിൽ സാധാരണ പെട്രോളിന്‍റെ വില 0.6 സെൻ്റ് വർധിച്ചു. ഇതോടെ നിലവിൽ പെട്രോൾ വില ലിറ്ററിന് 133.0 സെൻ്റായി ഉയരുന്നു. കൂടാതെ ഡീസൽ വില 7.2 സെൻ്റ് വർധിച്ച് ലിറ്ററിന് 167.3 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോൾ വില ലിറ്ററിന് 135.0 സെൻ്റായപ്പോൾ ഡീസൽ വില ലിറ്ററിന് 169.3 സെൻ്റായും ഉയർന്നു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പി.ഇ.ഐയിൽ, സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് 1.7 സെൻ്റ് വർധിച്ച് 145.0 സെൻ്റായി. പ്രവിശ്യയിൽ പെട്രോളിനൊപ്പം ഡീസൽ വിലയിലും വർധന രേഖപ്പെടുത്തി. ഡീസൽ വില 7.4 സെൻ്റ് വർധിച്ചു. ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 179.7 സെൻ്റായി.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്‍റെ വില നേരിയ തോതിൽ വർധിച്ചു. ലിറ്ററിന് 0.2 സെൻ്റ് ഉയർന്ന് ഇപ്പോൾ പരമാവധി വില ലിറ്ററിന് 136.9 സെൻ്റാണ് പ്രവിശ്യയിൽ ഈടാക്കുന്നത്. ഡീസൽ വില 4.2 സെൻ്റ് വർധിച്ച് ലിറ്ററിന് 176.6 സെൻ്റുമായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!