ഓട്ടവ : ഉയരുന്ന ജീവിതച്ചെലവിനെ നേരിടാൻ രാജ്യത്തുടനീളമുള്ള താഴ്ന്ന വരുമാനക്കാരെ സഹായിക്കാൻ നടപടികളുമായി കാർണി സർക്കാർ. ശൈത്യകാല അവധിക്ക് ശേഷം പാർലമെൻ്റ് ചേരുമ്പോൾ ജിഎസ്ടി ക്രെഡിറ്റിൽ വർധന വരുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. കാനഡ ഗ്രോസറി ആൻഡ് എസ്സെൻഷ്യൽ ബെനിഫിറ്റ് എന്ന് ബ്രാൻഡിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ത്രൈമാസ ജിഎസ്ടി പേയ്‌മെൻ്റുകളിൽ 25% വർധന വരുത്തുമെന്ന് കാർണി അറിയിച്ചു. കൂടാതെ ഈ ജൂണിൽ 50% തുക ഒറ്റതവണയായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ഗവൺമെൻ്റിന്‍റെ കണക്കനുസരിച്ച്, ജിഎസ്ടി ക്രെഡിറ്റ് വർധന പ്രകാരം നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഈ വർഷം 1,100 ഡോളറിൽ നിന്ന് 1,890 ഡോളർ വരെ ലഭിക്കും. അതേസമയം, ഒരു വ്യക്തിക്ക് ഈ വർഷം 540 ഡോളറിൽ നിന്ന് 950 ഡോളറും ലഭിക്കും.
