ടൊറൻ്റോ : നഗരത്തിലും ജിടിഎച്ച്എയിലും 60 സെന്റീമീറ്റർ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഒൻ്റാരിയോയിലുടനീളമുള്ള ആയിരക്കണക്കിന് സ്കൂളുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും. കാലാവസ്ഥാ ഏജൻസിയുടെ പ്രവചനങ്ങളുടെ വെളിച്ചത്തിൽ, പല സെക്കൻഡറി സ്കൂളുകളും ഫൈനൽ പരീക്ഷകൾ ജനുവരി 29 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക ഇതാ :
ടൊറൻ്റോ സിറ്റി
- ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച അവധി
- ടൊറൻ്റോ കാത്തലിക് ഡിസ്ട്രിക്റ്റ് ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
യോർക്ക്
- യോർക്ക് മേഖല ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
- യോർക്ക് മേഖല കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
പീൽ
- പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
- ഡഫറിൻ-പീൽ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
ദുർഹം
- ദുർഹം ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
- ദുർഹം കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
ഹാൽട്ടൺ
- ഹാൽട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് : എല്ലാ സ്കൂളുകൾക്കും അവധി
- ഹാൾട്ടൺ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്: തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും.

പോസ്റ്റ്-സെക്കൻഡറി സ്കൂളുകൾ
ടൊറൻ്റോ സർവകലാശാല : സെൻ്റ് ജോർജ് കാമ്പസ് തിങ്കളാഴ്ച തുറന്നിരിക്കും. മിസ്സിസാഗ-സ്കാർബ്റോ കാമ്പസുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും.
ടൊറൻ്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി : ടൊറൻ്റോ, ബ്രാംപ്ടൺ കാമ്പസുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യോർക്ക് സർവകലാശാലയ്ക്ക് തിങ്കളാഴ്‌ച ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മക്മാസ്റ്റർ സർവകലാശാലയ്ക്ക് ഇന്ന് അവധിയാണ്. ഹംബർ കോളേജും ഗ്വൽഫ്-ഹംബർ സർവകലാശാലയും തിങ്കളാഴ്ച അവധിയായിരിക്കും. ജോർജ്ജ് ബ്രൗൺ കോളേജിനും അവധിയാണ്. ഷെരിഡൻ കോളേജ് (എല്ലാ കാമ്പസുകളും), സെനക്ക, സെൻ്റിനിയൽ എന്നീ കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
