Friday, March 20, 2026

ശൈത്യകാല കൊടുങ്കാറ്റ്: ജിടിഎച്ച്എ-യിൽ റെക്കോർഡ് മഞ്ഞുവീഴ്ച

ടൊറൻ്റോ : നഗരത്തിലും സമീപപ്രദേശങ്ങളിലും ഞായറാഴ്ചയുണ്ടായ ശൈത്യകാല കൊടുങ്കാറ്റിൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. എറ്റോബിക്കോയുടെയും മിസ്സിസാഗയുടെ തെക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയതായി നാഷണൽ വെതർ സർവീസ് റിപ്പോർട്ട് ചെയ്തു. മറ്റു പ്രദേശങ്ങളിൽ 30 മുതൽ 50 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. ശൈത്യകാല കൊടുങ്കാറ്റിന്‍റെ ആരംഭത്തിൽ മണിക്കൂറിൽ 5 മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായി. മിസ്സിസാഗ, ബ്രാംപ്ടൺ, വോൺ, റിച്ച്മണ്ട് ഹിൽ, മാർക്കം, ബർലിംഗ്ടൺ, ഓക്ക്‌വിൽ, പിക്കറിങ്, ഓഷവ, ഹാമിൽട്ടൺ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രാബല്യത്തിൽ ഉണ്ട്.

കനത്ത മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേത്തിൽ വീശിയടിച്ച കാറ്റ് ടൊറൻ്റോയിലും ജിടിഎച്ച്എയിലും ഉടനീളം യാത്ര ദുഷ്കരമാക്കുകയും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുന്നതിനും കാരണമായി. അതേസമയം, GTHA-യിൽ ഏകദേശം 100 കാർ അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!