Saturday, January 31, 2026

യുഎസിലെ മെയ്നിൽ സ്വകാര്യ വിമാനം തകർന്നുവീണു: വിമാനത്തിലുണ്ടായിരുന്നത് എട്ടു യാത്രക്കാർ

മെയ്ൻ : യുഎസിലെ മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും എട്ടു യാത്രക്കാരുമായി പറന്നുയർന്ന ചെറു വിമാനം തകർന്നുവീണു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45- ഓടെയാണ് സംഭവം. കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി.

ഹ്യൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബൊംബാർഡിയെ ചലഞ്ചർ 650 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് ജീവനക്കാരും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ നിലയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തെത്തുടർന്ന് ബാംഗർ വിമാനത്താവളം താൽക്കാലികമായി അടച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!