ഓട്ടവ : രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് ആശ്വാസമായി 2026-ലെ ആദ്യ ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പേയ്‌മെൻ്റുകൾ ജനുവരി 28-ന് വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 0.3% വർധനയോടെയായിരിക്കും OAS വിതരണം ചെയ്യുക.

കാനഡ പെൻഷൻ പ്ലാനിൽ (CPP) നിന്നും വ്യത്യസ്തമായി, ഓരോ മൂന്ന് മാസം കൂടുമ്പോഴും (ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ) പണപ്പെരുപ്പത്തിനനുസരിച്ച് ഓൾഡ് ഏജ് സെക്യൂരിറ്റി തുക വർധിപ്പിക്കും. 65 മുതൽ 74 വരെ പ്രായമുള്ളവർക്ക് പരമാവധി 742.31 ഡോളറും 75 വയസ്സിന് മുകളിലുള്ളവർക്ക് 816.54 ഡോളറും പ്രതിമാസം ലഭിക്കും. ഫെബ്രുവരി 25, മാർച്ച് 27, ഏപ്രിൽ 28, മെയ് 27, ജൂൺ 26, ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 എന്നീ തീയതികളിലായിരിക്കും ഇനി ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പേയ്‌മെൻ്റുകൾ വിതരണം ചെയ്യുക.
