ഓട്ടവ : ലക്ഷക്കണക്കിന് യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് അവരുടെ കാനഡ പെൻഷൻ പ്ലാൻ – സിപിപി പേയ്‌മെൻ്റുകൾ നാളെ അക്കൗണ്ടിലെത്തും. രണ്ടു ശതമാനം വാർഷിക വർധനയോടെയാണ് ജനുവരി 28-ന് സിപിപി തുക കാനഡ റവന്യൂ ഏജൻസി (CRA) വിതരണം ചെയ്യുന്നത്. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത ഒരു രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമാണ് കാനഡ പെൻഷൻ പ്ലാൻ.

ഫെബ്രുവരി 25, മാർച്ച് 27, ഏപ്രിൽ 28, മെയ് 27, ജൂൺ 26, ജൂലൈ 29, ഓഗസ്റ്റ് 27, സെപ്റ്റംബർ 25, ഒക്ടോബർ 28, നവംബർ 26, ഡിസംബർ 22 തീയതികളിലാണ് ഇനി കാനഡ പെൻഷൻ പ്ലാൻ വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്, കാനഡ സർക്കാരിന്‍റെ CPP പേജ് സന്ദർശിക്കുക അല്ലെങ്കിൽ My Service Canada അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
