ഹാലിഫാക്സ് : തുടർച്ചയായ മൂന്നാം രാത്രിയിലും ഹാലിഫാക്സ് നിവാസികൾക്ക് തെരുവുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടി വരും. കനത്ത മഞ്ഞുവീഴ്ചയെ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ചൊവ്വാഴ്ച രാത്രി മുതൽ രാത്രികാല പാർക്കിങ് നിരോധനം വീണ്ടും നടപ്പിലാക്കുമെന്ന് ഹാലിഫാക്സ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതോടെ ലർച്ചെ 1 മണി മുതൽ രാവിലെ 6 മണി വരെ തെരുവിൽ പാർക്കിങ് അനുവദിക്കില്ല. സെൻട്രൽ, നോൺ-സെൻട്രൽ സോണുകളിലും നിരോധനം പ്രാബല്യത്തിലുണ്ട്.

പാർക്കിങ് നിരോധന ലംഘനത്തിന് ഞായറാഴ്ച രാത്രി 507 വാഹന ഉടമകളിൽ നിന്നും ഏകദേശം 85 ഡോളർ വീതം പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ 11 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ഹാലിഫാക്സ് റീജനൽ പൊലീസ് അറിയിച്ചു.
