ഹാലിഫാക്സ് : വസന്തകാലത്ത് രാജ്യത്തെ രണ്ടു ക്രൂ ബേസുകൾ അടച്ചുപൂട്ടുമെന്ന് പോർട്ടർ എയർലൈൻസ് അറിയിച്ചു. നോവസ്കോഷയിലെ ഹാലിഫാക്സിലെയും ഒൻ്റാരിയോയിലെ തണ്ടർ ബേയിലെയും ക്രൂ ബേസുകളാണ് മെയ് മാസത്തിൽ അടച്ചുപൂട്ടുക.

നിലവിൽ പോർട്ടർ എയർലൈൻസിനു ടൊറൻ്റോയിലും ഓട്ടവയിലും ഹബുകളുണ്ട്. വിവിധ സാഹചര്യങ്ങൾ പരിഗണിച്ച ശേഷം, ഹാലിഫാക്സിലെയും തണ്ടർ ബേയിലെയും ക്രൂ ബേസുകൾ ഒഴിവാക്കേണ്ടി വരുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു. ഹാലിഫാക്സിലെ 64 ക്രൂ അംഗങ്ങളെ അടച്ചുപൂട്ടൽ ബാധിക്കും. ഇവരെ ഹാലിഫാക്സ് സ്റ്റാൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിൽ കമ്പനിക്ക് ഇപ്പോഴുള്ള ക്രൂ ബേസിലേക്ക് മാറ്റും.
