Tuesday, March 17, 2026

കരാർ ചർച്ച ആരംഭിച്ച് എയർ കാനഡ-കസ്റ്റമർ സർവീസ് ഏജൻ്റസ്

ടൊറൻ്റോ : വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എയർ കാനഡ കസ്റ്റമർ സർവീസ് ഏജൻ്റുമാർ എയർലൈനുമായി കരാർ ചർച്ച ആരംഭിച്ചു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും കോൾ സെന്‍ററുകളിലും ജോലി ചെയ്യുന്ന ഏകദേശം 6,000 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിഫോറം,റുമായുള്ള എയർ കാനഡയുടെ കരാർ ഫെബ്രുവരി 28 ന് അവസാനിക്കും.

വേതന വർധന, മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ തുടങ്ങിയവയ്ക്ക് ജീവനക്കാർക്ക് അർഹതയുണ്ടെന്ന് യൂണിഫോർ ലോക്കൽ 2002 പ്രസിഡൻ്റ് ടാമി മൂർ പറയുന്നു. അതേസമയം ജീവനക്കാരുമായി ചർച്ചയിലൂടെ കരാറിലെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ കാനഡ വക്താവ് പീറ്റർ ഫിറ്റ്സ്പാട്രിക് പറഞ്ഞു. 2025 ഓഗസ്റ്റിൽ പതിനായിരത്തിലധികം എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ പണിമുടക്കിയതിനെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും യാത്ര തടസ്സപ്പെടുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!