Saturday, January 31, 2026

ലാൻഡിങ് ഗിയർ തകരാർ: ഓട്ടവ എയർപോർട്ടിൽ ചെറുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി

ഓട്ടവ : ഓട്ടവ ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ചെറു വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ലാൻഡിങ് ഗിയർ തകരാറിനെ തുടർന്നായിരുന്നു അപകടം. വിമാനത്തിൽ ഒരു യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ആർക്കും പരുക്കേറ്റിട്ടില്ല.

റൺവേ 14/32 ൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും ലാൻഡിങ് ഗിയർ ലോക്ക് ചെയ്യാൻ സാധിക്കാതെ വന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നുവെന്ന് ഓട്ടവ എയർപോർട്ട് വക്താവ് ക്രിസ്റ്റ കീലി റിപ്പോർട്ട് ചെയ്തു. വിമാനം മാറ്റുന്നത് വരെ റൺവേ 14/32 അടച്ചിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!