Saturday, January 31, 2026

ന്യൂബ്രൺസ്വിക് സെൻ്റ് ജോണിൽ രാത്രികാല പാർക്കിങ് നിരോധനം

ഫ്രെഡറിക്ടൺ : മഞ്ഞുനീക്കം ചെയ്യൽ പ്രവർത്തനങ്ങൾക്കായി ന്യൂബ്രൺസ്വിക്കിലെ സെൻ്റ് ജോണിൽ താൽക്കാലിക രാത്രി പാർക്കിങ് നിരോധനം പ്രഖ്യാപിച്ചു. സൗത്ത്/സെൻട്രൽ പെനിൻസുല മേഖലയിൽ ബുധനാഴ്ച രാത്രി 11 മുതൽ വ്യാഴാഴ്ച രാവിലെ 7 വരെ നിരോധനം നിലവിലുണ്ട്. ഈ സമയത്ത് സ്ട്രീറ്റിൽ പാർക്കിങ് അനുവദിക്കില്ല. രാത്രി 11 മണിക്ക് ശേഷവും നിരോധിതമേഖലയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും.

നിരോധന സമയത്ത് പീറ്റേഴ്‌സ് സ്ട്രീറ്റ്, സിഡ്‌നി സ്ട്രീറ്റ് (സർവീസ് ന്യൂബ്രൺസ്വിക്ക്), വൾക്കൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ആളുകൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാം. ഈ സ്ഥലങ്ങളിൽ നിന്നും രാവിലെ ഏഴു മണിയോടെ വാഹനങ്ങൾ മാറ്റണം. കൂടാതെ പീൽ പ്ലാസ പാർക്കിങ് ഗാരേജിൽ രാത്രി അഞ്ച് ഡോളർ നൽകി വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധിക്കും. വൈകുന്നേരം ആറു മുതൽ പാർക്കിങ് അനുവദിക്കും. അതേസമയം, നോവസ്കോഷ ഹാലിഫാക്സിൽ സോൺ 1 – സെൻട്രൽ, സോൺ 2 – നോൺ-സെൻട്രൽ എന്നിവിടങ്ങളിലെ രാത്രികാല പാർക്കിങ് നിരോധനം പിൻവലിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!