ഓട്ടവ : തീപിടുത്ത സാധ്യത കണക്കിലെടുത്ത് കാനഡയിൽ ആൻക്വാൻ ബ്രാൻഡ് പവർ സ്ട്രിപ്പുകൾ തിരിച്ചുവിളിച്ചു. EX-D112-05, EX-D106-25 എന്നീ മോഡൽ പവർ സ്ട്രിപ്പുകളിൽ വൈദ്യുതി ഓവർലോഡ് ആകുമ്പോൾ തീ പിടിക്കാൻ സാധ്യത വർധിക്കുന്നതായി ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി.

EX-D112-05 മോഡലിന്‍റെ 180 യൂണിറ്റുകളും EX-D106-25 മോഡലിന്‍റെ 495 യൂണിറ്റുകളും കാനഡയിൽ വിറ്റഴിച്ചിട്ടുണ്ട്. അതേസമയം തിരിച്ചുവിളിച്ച പവർ സ്ട്രിപ്പുകളുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച പവർ സ്ട്രിപ്പുകൾ ഉപയോഗിക്കുന്നത് നിർത്തുകയും റീഫണ്ടിനായി ഹെഫെയ് ജുയുവാൻ സ്പോർട്ടിങ് ഡെവലപ്മെൻ്റുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ഉപയോക്താക്കൾക്ക് recall_annquan@163.com എന്ന ഇമെയിൽ വിലാസത്തിലോ വെബ്സൈറ്റ് വഴിയോ കമ്പനിയുമായി ബന്ധപ്പെടണം.
