ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി സംഘടനകളില്‍ സജീവ സാന്നിധ്യമായ ന്യൂയോര്‍ക്ക് മലയാളി അസോസിയേഷൻ (NYMA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡൻ്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ന്യൂയോര്‍ക്കിലെ കേരള കിച്ചന്‍ റസ്റ്ററൻ്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ മുൻ പ്രസിഡൻ്റ് ബിബിന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി രാജേഷ് പുഷ്പരാജന്‍ (പ്രസിഡൻ്റ്), തോമസ് സക്കറിയ (വൈസ് പ്രസിഡൻ്റ്), പ്രേം കൃഷ്ണന്‍ (സെക്രട്ടറി), ജോജി മാത്യു (ജോയിൻ്റ് സെക്രട്ടറി), തോമസ് പായിക്കാട്ട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പി.ആർ.ഒ ആയി ജേക്കബ് മാനുവലിനെയും യോഗത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ജോസ് ബേബി, നൂപ കുര്യന്‍ എന്നിവരാണ് പുതിയ ഓഡിറ്റേര്‍സ്. സാം തോമസ്, ഡഗ്ലിഷ് വടക്കാമണ്ണില്‍, ജിന്‍സ് ജോസഫ്, സാബു ജോസഫ്, ഷാജി മാത്യു, ജോര്‍ജ് ജോസഫ്, ടിന്‍സന്‍ പീറ്റര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. അസോസിയേഷന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ബിബിന്‍ മാത്യുവിനെ ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുത്തു. മാത്യു ജോഷ്വ, ജേക്കബ് കുര്യന്‍, ലാജി തോമസ്, കുര്യന്‍ സ്‌കറിയ എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.

ന്യൂയോര്‍ക്കിലെ മലയാളികള്‍ക്കിടയില്‍ ഐക്യം വര്‍ധിപ്പിക്കുന്നതിനും, രണ്ടാം തലമുറയിലെ മലയാളി യുവാക്കളെ സംഘടനയുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികള്‍ക്ക് പുതിയ കമ്മിറ്റി മുന്‍ഗണന നല്‍കുമെന്ന് പ്രസിഡൻ്റ് രാജേഷ് പുഷ്പരാജന്‍ അറിയിച്ചു. സെക്രട്ടറി ജേക്കബ് കുര്യന്‍ നന്ദി അറിയിച്ചു.
