ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും ന്യൂബ്രൺസ്വികിലും ഒറ്റരാത്രി കൊണ്ട് ഇന്ധനവില കുതിച്ചുയർന്നു. അതേസമയം പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഇന്ധനവിലയിൽ മാറ്റമൊന്നും വന്നിട്ടില്ല.
നോവസ്കോഷ
ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വിലയിൽ 1.5 സെൻ്റ് വർധന രേഖപ്പെടുത്തി. ലിറ്ററിന് 134.5 സെൻ്റാണ് പുതിയ പെട്രോൾ വില. ഡീസൽ വില ഈ ആഴ്ച രണ്ടാം തവണയും വർധിച്ചു. 5.4 സെൻ്റ് വർധിച്ച് ലിറ്ററിന് 179.4 സെൻ്റാണ് ഹാലിഫാക്സിൽ ഡീസലിന് ഈടാക്കുന്നത്. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോളിന് 136.4 സെന്റും ഡീസലിന് 181.3 സെൻ്റുമാണ് ഇപ്പോൾ ഈടാക്കുന്നത്.

ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ, സാധാരണ പെട്രോളിന്‍റെ വില 1.2 സെൻ്റ് വർധിച്ച് ലിറ്ററിന് 138.1 സെൻ്റായി. കൂടാതെ ഡീസൽ വില വില 8.9 സെൻ്റ് വർധിച്ച് ലിറ്ററിന് 185.5 സെൻ്റുമായി.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോളിന്‍റെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പെട്രോൾ വില ലിറ്ററിന് 145.0 സെൻ്റായി തുടരുന്നു. അതേസമയം ദ്വീപിൽ ഡീസൽ വില വില 6.4 സെൻ്റ് വർധിച്ചു. ലിറ്ററിന് 186.1 സെൻ്റാണ് ദ്വീപിലെ പുതിയ ഡീസൽ വില.
