ഓട്ടവ : ജഗ്മീത് സിങ്ങിന് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള നേതൃത്വമത്സരത്തിൽ പങ്കെടുക്കാൻ അഞ്ച് സ്ഥാനാർത്ഥികൾ യോഗ്യത നേടിയതായി എൻഡിപി പ്രസിഡൻ്റ് മേരി ഷോർട്ടാൽ അറിയിച്ചു. റോബ് ആഷ്ടൺ, ടാനിൽ ജോൺസ്റ്റൺ, അവി ലൂയിസ്, ഹീതർ മക്ഫെർസൺ, ടോണി മക്വയിൽ എന്നിവരാണ് യോഗ്യത നേടിയ സ്ഥാനാർത്ഥികൾ.

കഴിഞ്ഞ വർഷം നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പാർലമെന്ററി പാർട്ടി പദവി നഷ്ടപ്പെട്ടതിനെത്തുടർന്ന് മുൻ നേതാവ് ജഗ്മീത് സിങ് രാജിവെച്ചതോടെയാണ് നേതൃത്വ മത്സരത്തിന് കളമൊരുങ്ങിയത്. മാർച്ചിൽ വിനിപെഗിൽ നടക്കുന്ന പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ പുതിയ ലീഡറെ പ്രഖ്യാപിക്കും. അതേസമയം നേതൃത്വമത്സരത്തിന് മുന്നോടിയായി ഫെബ്രുവരിയിൽ ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൽ നടക്കുന്ന സംവാദത്തിൽ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടും.
