Sunday, February 8, 2026

എം എ നിഷാദിൻ്റെ ‘ലർക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ശ്രദ്ധേയമായി താരങ്ങളുടെ ക്ലോസ് അപ്പ് ലുക്ക്

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയതിന് പിന്നാലെ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ലർക്ക്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൈജു കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ തീവ്രമായ ഭാവങ്ങളുൾക്കൊള്ളുന്ന പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ‘പതിയിരിക്കുക’ എന്നർത്ഥം വരുന്ന ശീർഷകം പോലെ തന്നെ കാലികപ്രസക്തിയുള്ള ഗൗരവകരമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വിന്ധ്യ, കർണാടക, ശ്രീലങ്ക തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രതികരണം നേടിയ ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

കേരള ടാക്കീസിൻ്റെ ബാനറിൽ ആർ ഹരികുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗ്ഗീസ് എന്നിവർക്ക് പുറമെ ടി ജി രവി, ജാഫർ ഇടുക്കി, സുധീർ കരമന, മുത്തുമണി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിപിൻ മണ്ണൂർ എഡിറ്റിംഗും രജീഷ് രാമൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് പ്രകാശ് അലക്സാണ്. സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി പുറത്തുവിട്ട പോസ്റ്റർ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ജുബിൻ ജേക്കബാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!