Tuesday, March 17, 2026

മിസ്സിസാഗയിൽ ഭവനഭേദനവും കൊലപാതകവും: ഏഴ് പേർ അറസ്റ്റിൽ

മിസ്സിസാഗ : ഒന്നര വർഷം മുമ്പ് മിസ്സിസാഗയിൽ നടന്ന ഭവനഭേദനവും വെടിവെപ്പുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. 2024 ഒക്ടോബർ 1 ന് പുലർച്ചെ 3:40 ഓടെയാണ് സംഭവം നടന്നത്. സെൻട്രൽ പാർക്ക്‌വേ വെസ്റ്റിലെ കോൺഫെഡറേഷൻ പാർക്ക്‌വേയിലുള്ള വീട്ടിലാണ് വെടിവെപ്പ് നടന്നത്. കേസിൽ ടൊറൻ്റോ സ്വദേശികളായ സോനം വാങ്ചുക്ക് (25), മുഹമ്മദ് റഹിമുള്ള (21), ടെൻസിൻ ലാമ (21), കാങ് ലു (69), ക്വോക്ക് ചിക് (65), ഷി ചെൻ (64), ടെൻസിൻ ജംഗ്നി (21) എന്നിവരാണ് അറസ്റ്റിലായത്.

മുഖംമൂടി ധരിച്ച നാല് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി താമസക്കാരെ നേരിടുകയും പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനിടെ, വീട്ടുടമസ്ഥരിൽ ഒരാളായ 55 വയസ്സുള്ള റുവോ ഷൗ വെയ് വെടിയേറ്റ് മരിച്ചു. സംഭവശേഷം പ്രതികൾ വെളുത്ത ഫോക്‌സ്‌വാഗൺ അറ്റ്ലസിൽ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകം, തോക്ക് ഉപയോഗിച്ചുള്ള കൊലപാതകശ്രമം, നരഹത്യക്കുറ്റം, തോക്കുകളുമായി ബന്ധപ്പെട്ട മറ്റു കുറ്റങ്ങൾ തുടങ്ങിയവ ചുമത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!