ഓട്ടവ : ശ്വാസംമുട്ടലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ ബെറ്റർ ഷേഡ് ബ്രാൻഡ് ഫാബ്രിക് റോളർ ബ്ലൈൻ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു. ഒൻ്റാരിയോയിൽ നിർമ്മിച്ച ഈ ഉൽപ്പന്നം കാനഡയുടെ കോർഡഡ് വിൻഡോ കവറിങ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും ശ്വാസംമുട്ടലിനു കാരണമായേക്കാമെന്നും ഏജൻസി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
നിരവധി നിറങ്ങളിലും തുണിത്തരങ്ങളിലും വരുന്ന റോളർ ബ്ലൈൻ്റുകളിൽ ഒരു കാസറ്റ് ഹെഡ്‌റെയിൽ സിസ്റ്റവും ഒരു പ്ലാസ്റ്റിക് ഹെം ഗ്രിപ്പ് പുൾ സിസ്റ്റവും ഉണ്ടെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. കൂടാതെ ഷേഡുകളിൽ ലൂപ്പ് ചെയിൻ ലിഫ്റ്റും പ്ലാസ്റ്റിക് ആവരണവുമുണ്ട്. 2022 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ കാനഡയിൽ ബാധിച്ച ഉൽപ്പന്നങ്ങളുടെ 86 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. അതേസമയം ജനുവരി 23 വരെ ഫാബ്രിക് റോളർ ബ്ലൈൻ്റുകളുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ തിരിച്ചുവിളിച്ച ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തി ഉപയോക്താക്കൾ കമ്പനിയുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് service@interiorsbybettershade.com എന്ന ഇമെയിൽ വഴിയോ https://interiorsbybettershade.com/ എന്ന വെബ്സൈറ്റ് വഴിയോ കമ്പനിയുമായി ബന്ധപ്പെടാം.
