Tuesday, May 5, 2026

ബാക്ക് ഡോർ തകരാർ: കാനഡയിൽ ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : അപകട സാധ്യതയെ തുടർന്ന് കാനഡയിൽ ഏകദേശം 20,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ റിപ്പോർട്ട് ചെയ്തു. ഈ വാഹനങ്ങൾ ഓടുമ്പോൾ ബാക്ക്ഡോറുകൾ തനിയെ തുറക്കുകയും യാത്രക്കാർ വാഹനത്തിൽ നിന്നും തെറിച്ചുപോയി പരുക്കേൽക്കാൻ സാധ്യതയുണ്ടെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. 2023 – 2026 മോഡൽ ടൊയോട്ട പ്രിയസ്, 2023 – 2026 ടൊയോട്ട പ്രിയസ് പ്രൈം വാഹനങ്ങളാണ് തിരിച്ചുവിളിച്ചവ.

ഈ വാഹനങ്ങളുടെ ബാക്ക് ഡോറിലെ ഹാൻഡിലിലേക്ക് വെള്ളം എത്തുകയും ഇത് ഡോർ ഓപ്പണർ ഷോർട്ട് സർക്യൂട്ടിലേക്ക് മാറാൻ കാരണമാവുകയും ചെയ്യാം. ഇതോടെ ബാക്ക് ഡോർ അപ്രതീക്ഷിതമായി തുറക്കാൻ കാരണമാകും. ഈ അപകടസാധ്യത കുറയ്ക്കുന്നതിന് ഓട്ടോമാറ്റിക് ഡോർ ലോക്കിങ് സംവിധാനം ഉപയോഗിക്കണം, ടൊയോട്ട നിർദ്ദേശിച്ചു. കൂടാതെ, ബാക്ക് ഡോർ സ്വിച്ച് സർക്യൂട്ടുകൾ പരിശോധിച്ച് റിപ്പയർ ചെയ്യുന്നതിന് വാഹനം ഡീലർഷിപ്പിൽ എത്തിക്കണമെന്ന് വാഹന ഉടമകളെ മെയിൽ വഴി അറിയിപ്പ് നൽകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!