ഓട്ടവ : ഈ ശൈത്യകാലത്തെ കൊടുംതണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടവ നിവാസികൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്. കാരണം രാജ്യതലസ്ഥാനത്ത് നിന്നും മിയാമിയിലേക്കും ഫീനിക്സിലേക്കും പുതിയ സർവീസ് ആരംഭിച്ചിരിക്കുകയാണ് പോർട്ടർ എയർലൈൻസ്. ഓട്ടവ-മിയാമി നോൺ-സ്റ്റോപ്പ് സർവീസ് ജനുവരി 24 ന് ആരംഭിച്ചെങ്കിൽ ഓട്ടവ-ഫീനിക്സ് സർവീസ് ഫെബ്രുവരി 7 ന് ആരംഭിക്കും. ഈ രണ്ടു റൂട്ടിലും ആഴ്ചയിൽ മൂന്ന് തവണ പോർട്ടർ എയർലൈൻസ് പറക്കും.

ഓട്ടവ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രാ പദ്ധതിയിൽ ഫ്ലോറിഡയിലെ ഏറ്റവും പുതിയ ഡെസ്റ്റിനേഷൻ മിയാമിയാണ്. ഒർലാൻഡോ, ടാമ്പ, ഫോർട്ട് മയേഴ്സ്, ഫോർട്ട് ലോഡർഡെയ്ൽ എന്നിവിടങ്ങളിലേക്കും പോർട്ടർ സർവീസുകൾ ഒരുക്കിയിട്ടുണ്ട്.
