Tuesday, March 17, 2026

ലിസ്റ്റീരിയ: മുഷ്മോഷി ബ്രാൻഡ് എനോക്കി മഷ്റൂം തിരിച്ചുവിളിച്ചു

ഓട്ടവ : ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് മലിനീകരണത്തിന് സാധ്യതയെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച മുഷ്മോഷി ബ്രാൻഡായ എനോക്കി മഷ്റൂം തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയയിലും മറ്റ് പ്രവിശ്യകളിലും ടെറിട്ടറികളിലും ഈ കൂണുകൾ വിതരണം ചെയ്തതായി CFIA പറയുന്നു. ഫെഡറൽ ഏജൻസിയുടെ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് 200 ഗ്രാം പാക്കറ്റിൽ വിറ്റ എനോക്കി മഷ്റൂം തിരിച്ചുവിളിച്ചിരിക്കുന്നത്.

നിലവിൽ എനോക്കി മഷ്റൂമായി ബന്ധപ്പെട്ട് ആർക്കും അണുബാധ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, തിരിച്ചുവിളിച്ചു ഉൽപ്പന്നം ഉപയോഗിക്കരുതെന്നും വാങ്ങിയ സ്റ്റോറിൽ തിരികെ നൽകണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് കലർന്ന ഭക്ഷണം കേടായി കാണപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. പക്ഷേ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. ഛർദ്ദി, ഓക്കാനം, നിരന്തരമായ പനി, പേശി വേദന, കഠിനമായ തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടിവരും. രോഗബാധിതരായ ഗർഭിണികൾക്ക് നേരിയതോ, പനി പോലുള്ളതോ ആയ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടാറുള്ളൂവെങ്കിലും, അണുബാധ അകാല പ്രസവം, നവജാതശിശുവിന് അണുബാധ എന്നിവയ്ക്ക് കാരണമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!