Friday, March 13, 2026

ഫെഡറൽ ഗൺ ബൈബാക്ക് പ്രോഗ്രാമിൽ പണം നിക്ഷേപിക്കില്ല: ടിം ഹ്യൂസ്റ്റൺ

ഹാലിഫാക്സ് : ഫെഡറൽ ഗൺ ബൈബാക്ക് പ്രോഗ്രാമിൽ പങ്കെടുക്കാൻ നോവസ്കോഷ സർക്കാർ പണം നിക്ഷേപിക്കില്ലെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ. കാനഡയിൽ നിരോധിച്ച തോക്കുകൾ തിരികെ വാങ്ങി ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന ഈ പ്രോഗ്രാമിൽ ഹാലിഫാക്സ് റീജിനൽ പൊലീസ് ഫെഡറൽ സർക്കാരുമായി കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് ടിം ഹ്യൂസ്റ്റൺ ഇത്തരമൊരു അഭിപ്രായവുമായി രംഗത്ത് എത്തിയത്.

ഇതിനോടകം തന്നെ ഏകദേശം 2,500 തരം തോക്കുകൾക്ക് കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2020 മെയ് മുതൽ നിരോധിച്ച ‘അസൾട്ട് സ്റ്റൈൽ’ തോക്കുകൾ ഉടമകളിൽ നിന്ന് ശേഖരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2026 ഒക്ടോബർ 30 മുതൽ ഇത്തരം തോക്കുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹാലിഫാക്സ് പൊലീസ് ചീഫ് ഡോൺ മക്ലീൻ അറിയിച്ചു.

ഈ പദ്ധതിയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ 2026 മാർച്ച് 31-നകം തങ്ങളുടെ താൽപ്പര്യം അറിയിക്കണം. അപേക്ഷകൾ അംഗീകരിക്കപ്പെട്ടാൽ ആർ.സി.എം.പി, പ്രാദേശിക പൊലീസ് അല്ലെങ്കിൽ മൊബൈൽ കളക്ഷൻ യൂണിറ്റുകൾ എന്നിവ വഴി തോക്കുകൾ കൈമാറാൻ സാധിക്കും. ഒക്ടോബർ 30-ന് ശേഷം ഇത്തരം തോക്കുകൾ കൈവശം വെക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ഫെഡറൽ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!