Wednesday, March 18, 2026

തീവ്രവാദ കുറ്റം: കെബെക്ക് സിറ്റി സ്വദേശി അറസ്റ്റിൽ

കെബെക്ക് സിറ്റി : ജൂത വംശജർക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കെബെക്ക് സിറ്റി സ്വദേശി കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി ആർ‌സി‌എം‌പി. നാഷണൽ സോഷ്യലിസ്റ്റ് റെസിസ്റ്റൻസ് ഫ്രണ്ട് എന്ന പേരിൽ അറിയപ്പെടുന്ന ആറ്റംവാഫെൻ ഡിവിഷൻ (എഡബ്ല്യുഡി) എന്ന നിയോ-നാസി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും അധികൃതർ റിപ്പോർട്ട് ചെയ്തു. യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ആകർഷിക്കുന്നതിനും ഇയാൾ ഓൺലൈൻ മെറ്റീരിയലുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായി കണ്ടെത്തി, ആർ‌സി‌എം‌പി പറയുന്നു. വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.

ബഹാമാസ് സ്വദേശിയായ ബ്രാൻഡൻ റസ്സൽ 2015 ൽ സ്ഥാപിച്ച ഒരു വിദേശ നിയോ-നാസി സംഘടനയാണ് എഡബ്ല്യുഡി. യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉടനീളം എഡബ്ല്യുഡി സെല്ലുകളുണ്ടെന്നും ലോകമെമ്പാടുമുള്ള ഒരു ഡസനോളം കൊലപാതകങ്ങളിൽ സംഘടനയ്ക്ക് പങ്കുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!