Saturday, March 14, 2026

തെക്കൻ ഒൻ്റാരിയോയിൽ കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും: ജാഗ്രതാ നിർദ്ദേശം

ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ഇന്ന് കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഹ്യൂറോൺ തടാകത്തിന്‍റെ കിഴക്കും തെക്കുമുള്ള പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കൂടാതെ ഈ മേഖലയിൽ ഉച്ചകഴിഞ്ഞ് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. ഇത് ദൃശ്യപരത ഗണ്യമായി കുറയാനും ഇടയാക്കും, മുന്നറിയിപ്പിൽ പറയുന്നു.

കാറ്റ് സാധ്യതയുള്ളതും തുറന്നുകിടക്കുന്നതുമായ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഹ്യൂറോൺ തടാകത്തിന് സമീപം ദൃശ്യപരത പൂജ്യത്തോടടുത്തായിരിക്കാം. ശനിയാഴ്ച രാവിലെയോടെ 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാനും സാധ്യതയുണ്ട്, കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഹിമപാത മുന്നറിയിപ്പ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ലണ്ടൻ ഒൻ്റാരിയോയും ഉൾപ്പെടുന്നു. കൂടാതെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു. വിസിബിലിറ്റി പൂജ്യമാകുന്നതോടെ യാത്ര അപകടകരമാകും, എൻവയൺമെൻ്റ് കാനഡ അറിയിച്ചു.

ശനിയാഴ്ച തെക്കൻ ഒൻ്റാരിയോയിൽ അതിശൈത്യ കാലാവസ്ഥ അനുഭവപ്പെടും. ഈ മേഖലയിലെ മിക്ക ഭാഗങ്ങളിലും താപനില മൈനസ് 30 മുതൽ മൈനസ് 35 ഡിഗ്രി സെൽഷ്യസ് വരെ ആയി കുറയും. വിൻസർ ഉൾപ്പെടെയുള്ള തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ, മൈനസ് 25 മുതൽ മൈനസ് 30 വരെ ആയിരിക്കും താപനില. ശക്തമായ കാറ്റ് വീശുന്നതിനാൽ പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടാകും. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ വളരെ തണുത്ത കാറ്റ് തിരിച്ചെത്തിയേക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!