Thursday, March 5, 2026

ആശങ്കയായി ഇന്ധനവില: മാരിടൈംസിൽ പെട്രോൾ-ഡീസൽ വില വർധന തുടരുന്നു

ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളിൽ ഇന്ധനവില വർധന തുടരുന്നു. നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രവിശ്യകളിൽ ഒറ്റരാത്രികൊണ്ട് പെട്രോൾ-ഡീസൽ വില വർധിച്ചതായി പെട്രോളിയം അനലിസ്റ്റ് റിപ്പോർട്ട് ചെയ്തു.

നോവസ്കോഷ

പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില 1.9 സെൻ്റ് വർധന രേഖപ്പെടുത്തി. ഇതോടെ നഗരത്തിലെ പെട്രോൾ വില ലിറ്ററിന് 136.4 സെൻ്റായി. ഹാലിഫാക്സിൽ ഡീസൽ വിലയും വർധിച്ചു. ഡീസൽ വില 1.5 സെൻ്റ് വർധിച്ച് ലിറ്ററിന് 180.9 സെൻ്റായി. നോവസ്കോഷയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് 138.3 സെന്റും ഡീസലിന് 182.9 സെൻ്റുമാണ് നിരക്ക്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോൾ വില ലിറ്ററിന് 1.7 സെൻ്റ് വർധിച്ച് 146.7 സെൻ്റായി. ദ്വീപിലെ ഡീസൽ വില 5.1 സെൻ്റ് വർധിച്ചു. ഇതോടെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 191.2 സെൻ്റായി ഉയർന്നു.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്‍റെ വില 1.5 സെൻ്റ് വർധിച്ച് ലിറ്ററിന് 139.6 സെൻ്റിലെത്തി. ഡീസലിന്‍റെ വില അഞ്ച് സെൻ്റ് ഉയർന്ന് ലിറ്ററിന് 190.5 സെൻ്റുമായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!