Tuesday, February 17, 2026

ജനുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : കാനഡയുടെ സാമ്പത്തിക മേഖലയിൽ ജനുവരിയിൽ 25,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. എന്നാൽ, ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഡിസംബറിൽ 6.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

ജനുവരിയിലെ തൊഴിൽ നഷ്ടം പ്രധാനമായും സ്വകാര്യ മേഖലയിലും പാർട്ട് ടൈം ജോലികളിലുമാണെന്നും 25 നും 54 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലും ഉണ്ടായതെന്നും ഏജൻസി പറയുന്നു. കഴിഞ്ഞ മാസം നിർമ്മാണ മേഖലയിൽ 28,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 51,000 തൊഴിലവസരങ്ങൾ കുറഞ്ഞുവെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!