Tuesday, March 17, 2026

ആൽബർട്ടയിൽ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു

എഡ്മിന്‍റൻ : ജനുവരിയിൽ ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ നിരക്കിനേക്കാളും നേരിയ തോതിൽ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറഞ്ഞപ്പോൾ ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് മുൻ മാസത്തെ അപേക്ഷിച്ച് 0.3 ശതമാനം കുറഞ്ഞ് 6.4 ശതമാനത്തിലെത്തി.

ജനുവരിയിൽ ആൽബർട്ടയിലെ നാല് വലിയ നഗരങ്ങളിലെയും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. റെഡ് ഡീർ ആണ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. ഡിസംബറിനെ അപേക്ഷിച്ച് റെഡ് ഡീറിലെ തൊഴിലില്ലായ്മ നിരക്ക് ഒരു പോയിൻ്റ് കുറഞ്ഞ് 8.1 ശതമാനമായി. 2025 ഡിസംബറിലെ 7.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ലെത്ത്ബ്രിഡ്ജിലെ നിരക്ക് ജനുവരിയിൽ 7.4 ശതമാനമായി. പ്രവിശ്യാ തലസ്ഥാനമായ എഡ്മിന്‍റനിൽ 0.7% കുറഞ്ഞ് 6.8 ശതമാനമായി. അതേസമയം ജനുവരിയിൽ കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിലെ 6.8 ശതമാനത്തിൽ നിന്നും 6.7 ശതമാനമായി കുറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!