Friday, March 13, 2026

ഹരിത വിപ്ലവത്തിലേക്ക് സാക്ക് വിൽ അരീന: നോവസ്കോഷയിലെ ആദ്യ സോളാർ സ്റ്റേഡിയം

ഹാലിഫാക്സ് : സോളാർ ഊർജ്ജത്തിലേക്ക് മാറാനൊരുങ്ങി നോവസ്കോഷയിലെ ലോവർ സാക്ക് വില്ലിലുള്ള പ്രശസ്തമായ ‘സാക്ക് വിൽ കമ്മ്യൂണിറ്റി അരീന’. ഫെഡറൽ ഗവൺമെന്റിന്റെ എമിഷൻ റിഡക്ഷൻ പ്ലാനിന് കീഴിൽ അനുവദിച്ച 13 ലക്ഷം ഡോളറിന്റെ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ഇതോടെ പ്രവിശ്യയിലെ ആദ്യത്തെ സോളാർ പവർ അരീനയായി ഇത് മാറും. കെട്ടിടത്തിന്റെ മുകളിൽ 1,150 സോളാർ പാനലുകൾ സ്ഥാപിക്കുന്നതോടെ പ്രതിമാസം 14,000 ഡോളറിലധികം വൈദ്യുതി ബില്ലിൽ ലാഭിക്കാൻ സാധിക്കുമെന്ന് അരീന ഭാരവാഹികൾ അറിയിച്ചു.

ഈ വൻതുക ലാഭിക്കുന്നതിലൂടെ അരീനയുടെ പ്രവർത്തനം ദീർഘകാലത്തേക്ക് സുരക്ഷിതമാക്കാൻ സാധിക്കുമെന്ന് ലേക്ക് ഡിസ്ട്രിക്റ്റ് റിക്രിയേഷൻ അസോസിയേഷൻ പ്രസിഡന്റ് അലൻ സ്മിത്ത് പറഞ്ഞു. വൈദ്യുതി ബില്ലിൽ നിന്നും ലഭിക്കുന്ന ഈ ലാഭം ഉപയോഗിച്ച് സ്റ്റേഡിയത്തിലെ ഐസ് സർഫസ് നവീകരിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. കൂടാതെ, സ്പോർട്സ് മേഖലയിലെ ചിലവുകൾ കുറച്ച് പ്രാദേശിക കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും. അടുത്ത 50 വർഷത്തേക്ക് കൂടി ഈ കമ്മ്യൂണിറ്റി സെന്ററിനെ കരുത്തുറ്റതാക്കി നിലനിർത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!