Sunday, February 8, 2026

കുട്ടികളുടെ സുരക്ഷയിൽ ആശങ്ക; കാനഡയിൽ വിൻഡോ ബ്ലൈൻഡുകൾ തിരിച്ചുവിളിച്ചു

ഓട്ടവ: കുട്ടികൾക്ക് ശ്വാസംമുട്ടലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ 14,000 വിൻഡോ ബ്ലൈൻഡുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു. ദക്ഷിണ കൊറിയയിൽ നിർമ്മിച്ച സ്റ്റോറിമേജ് ഇൻ‌കോർപ്പറേറ്റഡിന്റെ ഹാർമണി ആൾട്ടർനേറ്റിങ് വിൻഡോ ബ്ലൈൻഡുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവിധ നിറങ്ങളിൽ ലഭ്യമായ ഈ ബ്ലൈൻഡുകൾ പ്രവർത്തിപ്പിക്കാനുപയോഗിക്കുന്ന ബോൾ ചെയിനുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഇവ കുട്ടികളുടെ കഴുത്തിൽ കുരുങ്ങി അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

2023 മെയ് മുതൽ 2026 ജനുവരി വരെ വിറ്റഴിച്ച ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഇവയാണ്:

ഹാർമണി ആൾട്ടർനേറ്റിങ് ബ്ലൈൻഡ്, സ്റ്റൈൽ: സ്റ്റാൻഡേർഡ്, 161 വെള്ള, Sp21 ഐവറി, 163 പീച്ച്, Sp12 ഗ്രേ, 164 പച്ച, 165 നീല, Sp07 നീല, 170 ഗ്രേ, Sp19 ഡാർക്ക് ഗ്രേ, Sp10 ചാർക്കോൾ എന്നീ നിറങ്ങളിൽ.

ഹാർമണി ആൾട്ടർനേറ്റിങ് ബ്ലൈൻഡ്, സ്റ്റൈൽ: ഐവി, വെള്ള, മഷ്‌റൂം, കറുപ്പ് നിറങ്ങളിൽ

ഹാർമണി ആൾട്ടർനേറ്റിങ് ബ്ലൈൻഡ്, സ്റ്റൈൽ: ഡിക്സി, വെള്ള നിറത്തിൽ

ഹാർമണി ആൾട്ടർനേറ്റിങ് ബ്ലൈൻഡ്, സ്റ്റൈൽ: ക്ലീൻ ഷേഡ്, വെള്ള, ഐവറി, ഗ്രേ നിറങ്ങളിൽ

ഹാർമണി ബ്ലാക്ക്ഔട്ട് ബ്ലൈൻഡ്, സ്റ്റൈൽ: റോമ, വെള്ള, ബീജ്, ഗ്രേ, ഐവറി നിറങ്ങളിൽ

ഹാർമണി ബ്ലാക്ക്ഔട്ട് ബ്ലൈൻഡ്, സ്റ്റൈൽ: കേറ്റ്, പച്ച, വെള്ള, ബീജ്, ഗ്രേ നിറങ്ങളിൽ

ഹാർമണി ബ്ലാക്ക്ഔട്ട് ബ്ലൈൻഡ്, സ്റ്റൈൽ: ഹെർത്ത്‌സ്, വെള്ള, ഐവറി, ബീജ്, ഗ്രേ, ചാർക്കോൾ എന്നീ നിറങ്ങളിൽ.

കാനഡയിലെ ‘കോർഡഡ് വിൻഡോ കവറിംഗ്സ് റെഗുലേഷൻസ്’ അനുശാസിക്കുന്ന സുരക്ഷാ നിയമങ്ങൾ ഈ ഉൽപ്പന്നങ്ങൾ ലംഘിക്കുന്നതായാണ് ഹെൽത്ത് കാനഡയുടെ വിലയിരുത്തൽ. കുട്ടികളുടെ കഴുത്തിൽ അബദ്ധവശാൽ ഈ ചരടുകൾ കുരുങ്ങാൻ സാധ്യതയുണ്ടെന്നും, ഇത് ശ്വാസമുട്ടലിലും മരണത്തിന് വരെ കരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 2 വരെ കാനഡയിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് കോർഡ്‌ലെസ് വിൻഡോ കവറുകൾ ഉപയോഗിക്കാൻ ഹെൽത്ത് കാനഡ ഉപഭോക്താക്കളോട് ശുപാർശ ചെയ്യുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും റിപ്പയർ കിറ്റിനായി കമ്പനിയെ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾക്കായി 1-855-972-9224 എന്ന നമ്പറിലോ info@storimage.ca എന്ന ഇമെയിൽ വിലാസത്തിലോ സ്റ്റോറിമേജ് ഇൻകിനെ ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!