Sunday, February 8, 2026

ടൊറന്റോയിലെ വുഡ്‌ബൈൻ മാളിലുണ്ടായ വെടിവെപ്പിൽ യുവാവ്‌ കൊല്ലപ്പെട്ടു

ടൊറന്റോ: റെക്‌സ്‌ഡെയ്‌ൽ വുഡ്‌ബൈൻ മാളിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുപ്പത്‌ വയസ്‌ പ്രായം വരുന്ന യുവാവാണ്‌ മരിച്ചത്‌. ശനിയാഴ്ച വൈകിട്ടാണ്‌ മാളിന്റെ പാർക്കിങ്‌ ഏരിയയിൽ വെച്ച് അക്രമി സംഘം ഇയാൾക്ക് നേരെ വെടിയുതിർത്തത്. ഹൈവേ 27 റെക്‌സ്‌ഡെയ്ൽ ബൊളിവാർഡ് മേഖലയിലുള്ള മാൾ പരിസരത്ത് പാർക്ക് ചെയ്തിരുന്ന വെള്ള നിറത്തിലുള്ള എസ്‌യുവിക്കുള്ളിലായിരുന്നു യുവാവ്‌. വാഹനത്തിന്റെ മുൻഭാഗത്തെ ഗ്ലാസിലും വശങ്ങളിലും വെടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പിന് ശേഷം പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതൊരു ആസൂത്രിതമായ ആക്രമമണമാണെന്നാണ് പൊലീസ് നിഗമനം.
ടൊറന്റോ പൊലീസ്‌ ആക്രമണത്തെ കുറിച്ച്‌ അന്വേഷണം തുടങ്ങി.

പൊതുസ്ഥലത്ത് നടന്ന ആക്രമണത്തിൽ ജനങ്ങൾ ഏറെ ആശങ്കയിലാണ്‌. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ദൃക്‌സാക്ഷികളോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉള്ളവരോ പോലീസുമായി ബന്ധപ്പെടണമെന്ന് ഇൻസ്പെക്ടർ എറോൾ വാട്സൺ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!