കൊച്ചി: എസ്.എൻ.ഡി.പി – എൻ.എസ്.എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.കൊച്ചി പൊന്നുരുന്നിയിൽ എസ്.എൻ.ഡി.പി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സ്വർണക്കൊള്ള വിവാദം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂവെന്നും അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

