മിലാനോ കോർട്ടിന : 2026 ശീതകാല ഒളിംപിക്‌സിൽ കാനഡയ്ക്ക് വീണ്ടും അഭിമാന നിമിഷം. വനിതകളുടെ ഫ്രീസ്കി സ്ലോപ്പ്‌സ്റ്റൈലിൽ വെങ്കല മെഡൽ നേടി മേഗൻ ഓൾഡ്ഹാം. ശനിയാഴ്ച സ്പീഡ് സ്കേറ്റിംഗിൽ വലേരി മാൾട്ടൈസ് വെങ്കലം നേടിയതിന് ശേഷം ഈ ഒളിമ്പിക്‌സിൽ കാനഡ നേടുന്ന രണ്ടാമത്തെ മെഡലാണിത്.

ഒന്റാരിയോയിലെ പാരി സൗണ്ട് സ്വദേശിയായ മേഗൻ തന്റെ മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തിൽ 76.46 പോയിന്റുകൾ നേടിയാണ് വെങ്കലം ഉറപ്പിച്ചത്. നാലാം സ്ഥാനത്തെത്തിയ ബ്രിട്ടന്റെ ക്രിസ്റ്റി മുയിറിനെ (76.05 പോയിന്റ്) നേരിയ വ്യത്യാസത്തിലാണ് മേഗൻ മറികടന്നത്. ഈ വിഭാഗത്തിൽ സ്വിറ്റ്സർലൻഡിന്റെ ലോക ചാമ്പ്യൻ മാഥിൽഡെ ഗ്രെമൗഡ് സ്വർണ്ണവും, ചൈനയുടെ ഐലിൻ ഗു വെള്ളിയും കരസ്ഥമാക്കി.
